
പെണ്ണിര എന്ന പുസ്തകത്തിന്റെ proof വായിച്ച ശേഷം കേരളത്തിലെ ഒരു പ്രസിദ്ധീ കരണ ശാലയില്‍ നിന്ന് ബസ്സില്‍ മടങ്ങുകയായിരുന്ന റ്റിസി മറിയം തോമസിനെ തേടി പുറകില്‍ നിന്ന് ഒരു കയ്യെത്തി. ആ കൈ മുളച്ച ചുമലും അതിനു മുകളിലെ തലയും റ്റിസി അന്വേഷിച്ചെങ്കിലും 'അദ്ദേഹം' വിദഗ്ധമായി മുങ്ങി. എന്നത്തേയും പോലെ. ഒരു ആഴ്ച മുന്‍പ് പുസ്തകം ഉള്‍പ്പടെ പല കാര്യങ്ങളെ കുറിച്ച് റ്റിസിയുമായി സംസാരിക്കുമ്പോള്‍ ആണ് അവര്‍ ഈ 'തമാശ' പറഞ്ഞത്. സൌമ്യ, ഗോവിന്ദചാമി തുടങ്ങിയ പേരുകള്‍ നമ്മുടെ സ്വന്തം ജീവിതവുമായി കൂട്ടി വായിക്കുന്ന സമയത്താണ് ഇത്തരം കൈകള്‍ വീണ്ടും വീണ്ടും മുളക്കുന്നതിനെക്കുറിച്ച് റ്റിസി പറഞ്ഞത്.
ഇത് കേട്ടപ്പോള്‍ ഞെട്ടലിനേക്കാള്‍ വേറെ എന്തോ ആയിരുന്നു മനസ്സില്‍. ഒരു empathising feeling.
ഇറങ്ങിനടപ്പ് എന്ന പുസ്തകം എഴുതിയ ആളാണ് റ്റിസി. കേരളത്തിലെ ഒരു പത്രത്തില്‍ ഇറങ്ങിനടപ്പിലെ ചില ഭാഗങ്ങള്‍ പരമ്പര ആയി വന്നിരുന്നു. സ്ത്രീകളുടെ യാത്ര പരിസരം സ്വന്തം അനുഭവത്തിലൂടെ ആണ് റ്റിസി ഇതില്‍ പറഞ്ഞത്. പറഞ്ഞു വന്നപ്പോള്‍ റ്റിസിയുടെ അനുഭവങ്ങള്‍ ഓരോ സ്ത്രീയും അനുഭവിക്കുന്നത് തന്നെയല്ലേ എന്നും വിചാരിച്ചു.
DC books പ്രസിദ്ധീകരിക്കുന്ന 'പെണ്ണിര' എന്ന പുതിയ പുസ്തകത്തിന്റെ ചില excerpts വായിക്കാന്‍ കിട്ടി. ഇത് വായിച്ചാണ് റ്റിസിയുമായി സംസാരം തുടങ്ങിയത്. സൌമ്യ മരിച്ചിട്ടും ഗോവിന്ദ ചാമി പിടിയിലായിട്ടും 'ചങ്കരന് തെങ്ങില്‍ തന്നെ' എന്നാണു റ്റിസി ആദ്യം പറഞ്ഞത്. കാര്യങ്ങളില്‍ ആശാവഹമായ മാറ്റമൊക്കെ കുറവാണ്. പക്ഷെ ഒരു point വളരെ പ്രധാനമാണെന്ന് തോന്നി. അതായത്, ചര്‍ച്ചകളും ബോധവത്കരണവുമായി ഇത്തരം പ്രശ്നങ്ങള്‍ക്ക് എതിരെ ഒരു പ്രത്യേക ഇടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് റ്റിസി പറഞ്ഞപ്പോള്‍ അത് പ്രസക്തമാണെന്നു തോന്നി. പക്ഷെ ഈ ഇടത്തിന്റെ gap-ഉം, പരിധിയും സമയവും വളരെ കുറവാണ്. സൌമ്യ മരിച്ചു, ഗോവിന്ദ ചാമിയെ പിടിച്ചു. അടുത്ത ആറോ ഏഴോ മാസങ്ങള്‍ ഇതിനെതിരെ കരിങ്കൊടിയും പ്രതിഷേധവും കാണാം. പിന്നെ എല്ലാം പഴയ പോലെ. അടുത്ത ഗോവിന്ദ ചാമി, അടുത്ത കൈ... റ്റിസി പറഞ്ഞത് ശെരി തന്നെ എന്ന് തോന്നി.
ബ്ലോഗില്‍ ഇത് എഴുതി കൊണ്ടിരിക്കുമ്പോഴാണ് കൊച്ചി കാക്കനാട് തെസ്നി ബാബു എന്ന പെണ്‍കുട്ടിയെ ചില 'സംരക്ഷകര്‍' ആക്രമിച്ച വാര്‍ത്ത കേട്ടത്. അവര്‍ തെസ്നിയോട് ഉപയോഗിച്ച വാക്കുകള്‍ എന്തെന്ന് അറിഞ്ഞപ്പോള്‍ കാക്കനാട് പരിസരത്തുള്ള ഒരു 'ആസ്പത്രിയെ' കുറിച്ചാണ് ആദ്യം ആലോചിച്ചത്. റോഡില്‍ നടക്കാന്‍ (അതും ആണ് സുഹൃത്തിന്റെ കൂടെ) 'അവരുടെ അനുമതി' വേണമെന്ന് നമ്മള് അറിഞ്ഞില്ല. ഇനി അറിയിച്ചോളാമേ...
സൌമ്യ ട്രെയിനില്‍ നിന്ന് വീണാണ് മരിച്ചതെങ്കില്‍ തെസ്നി ആക്രമിക്കപ്പെട്ടത് നടു റോഡില്‍ ആണ്. യാത്ര പരിസരം മാറിയാലും ആക്രമണം മാറുന്നില്ല. സമീപനങ്ങളും. മറ്റൊരു തമാശയും റ്റിസി പറഞ്ഞു. ആദ്യ പുസ്തകം ഇറങ്ങിയ സമയത്താണ്. ടീവിയില്‍ ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു. സ്ത്രീകളുടെ യാത്ര പ്രശ്നങ്ങള്‍ ആണ് വിഷയം. പരിപാടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ സുഹൃത്തിന്റെ അച്ഛന് ശക്തമായി പ്രതികരിച്ചു. മോളെ, ലൈംഗികത എന്നൊക്കെ ഉറക്കെ വിളിച്ചു പറയാമോ എന്ന്. ( ആരോഗ്യകരമായ ആണ്-പെണ് പെരുമാറ ശീലങ്ങള്‍ പഠി(പ്പി)ക്കാത്തിടത്തോളം സ്ഥിതി മാറാന്‍ സാധ്യതയില്ല.
ഇനി മറ്റൊരു തമാശ. ബസില്‍ ഇരുന്നാണ് പെണ്ണിരയുടെ excerpts വായിച്ചത്. സീറ്റില്‍ മലയാളം അറിയാത്ത ഒരു 60-65 കാരന് വന്നിരുന്നു. അയ്യര്‍ ദി ഗ്രേറ്റ് സിനിമ പോലെ sixth sense പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ക്കും എന്റെ കയ്യിലെ പുസ്തകം വായിക്കണമെന്ന മട്ട്. സമചിത്തത കൈ വിടാതെ അയാളെ നേരിട്ടു.
എം. മഡോണ പറഞ്ഞത് പോലെ 'ചിലരുടെ' മനസ്സിന് ചികിത്സ തന്നെ വേണം. (തെസ്നി ബാബുവിന് അടി കിട്ടണം എന്നാണു അടുത്ത ചിലര്‍ പോലും പറഞ്ഞത്. അവരുടെ മനസ്സിന് ചികിത്സ വേണോ എന്ന് അറിയില്ല.)
'ഗോവിന്ദ ചാമിയെയും' കാക്കനാട് ഭ്രാന്തസ്പത്രിയില്‍ നിന്ന് ഇറങ്ങി പോന്നതെന്നു തോന്നിപ്പിക്കുന്ന സംരക്ഷകരെയും മലയാളം അറിയില്ലെങ്കിലും മലയാളം പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നവരെയും അപ്രത്യക്ഷമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആദ്യം പറഞ്ഞ പോലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ചുമലും അതിനു മുകളിലെ തലയും കണ്ടെത്താനാകാത്ത കുറെ കൈകള്‍ ഉണ്ടായി കൊണ്ടേ ഇരിക്കും. Unfortunately...
(Pic Courtesy: Steve McCurry)
എം. മഡോണ പറഞ്ഞത് പോലെ 'ചിലരുടെ' മനസ്സിന് ചികിത്സ തന്നെ വേണം. (തെസ്നി ബാബുവിന് അടി കിട്ടണം എന്നാണു അടുത്ത ചിലര്‍ പോലും പറഞ്ഞത്. അവരുടെ മനസ്സിന് ചികിത്സ വേണോ എന്ന് അറിയില്ല.)
'ഗോവിന്ദ ചാമിയെയും' കാക്കനാട് ഭ്രാന്തസ്പത്രിയില്‍ നിന്ന് ഇറങ്ങി പോന്നതെന്നു തോന്നിപ്പിക്കുന്ന സംരക്ഷകരെയും മലയാളം അറിയില്ലെങ്കിലും മലയാളം പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നവരെയും അപ്രത്യക്ഷമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആദ്യം പറഞ്ഞ പോലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ചുമലും അതിനു മുകളിലെ തലയും കണ്ടെത്താനാകാത്ത കുറെ കൈകള്‍ ഉണ്ടായി കൊണ്ടേ ഇരിക്കും. Unfortunately...
(Pic Courtesy: Steve McCurry)