നിറഞ്ഞ ശൂന്യതയിലേക്ക് നോക്കാതെ
കണ്ണടച്ചെഴുതിയ ആദ്യത്തെ വരികൾ
വെളുത്ത കടലാസ്സിലാകെ പരന്നു,
ഒപ്പിയെടുത്ത് പുതിയൊരു വാക്കുണ്ടാക്കാൻ
പലകുറി നോക്കിയതാണ്.
കറുപ്പ് നിറമായ് അത്
പുസ്തകത്തെയാകെ നിറച്ചപ്പോഴും
അതിൽ നിന്നൊരക്ഷരം മാത്രം
മാറ്റി എഴുതണമെന്നും നിനച്ചതാണ് .
പിന്നെ,
അതിൽ നിന്ന് ചാര നിറത്തിൽ പുതിയൊരു വാക്യമുണ്ടാക്കി
നിന്റെ മേൽവിലാസത്തിൽ
കയറ്റി വിട്ടതുമാണ്.
ഇനിയും എഴുതിയിട്ടില്ലാത്ത
ആ ജാതകത്തിലെ വരികൾ
ഇന്നലെയാണ്
ഇരുളിനെ കുടഞ്ഞെറിഞ്ഞ്
കടും ചായങ്ങൾ എടുത്തണിഞ്ഞത് ...
(Image: Nomad)