Saturday, May 3, 2014

ജാതകം



നിറഞ്ഞ ശൂന്യതയിലേക്ക് നോക്കാതെ
കണ്ണടച്ചെഴുതിയ ആദ്യത്തെ വരികൾ 
വെളുത്ത കടലാസ്സിലാകെ പരന്നു,
ഒപ്പിയെടുത്ത് പുതിയൊരു വാക്കുണ്ടാക്കാൻ 
പലകുറി നോക്കിയതാണ്.

കറുപ്പ്  നിറമായ്‌ അത് 
പുസ്തകത്തെയാകെ നിറച്ചപ്പോഴും 
അതിൽ നിന്നൊരക്ഷരം മാത്രം 
മാറ്റി എഴുതണമെന്നും നിനച്ചതാണ് .

പിന്നെ,
അതിൽ നിന്ന് ചാര നിറത്തിൽ പുതിയൊരു വാക്യമുണ്ടാക്കി 
നിന്റെ മേൽവിലാസത്തിൽ 
കയറ്റി വിട്ടതുമാണ്.

ഇനിയും എഴുതിയിട്ടില്ലാത്ത 
ആ ജാതകത്തിലെ വരികൾ 
ഇന്നലെയാണ് 
ഇരുളിനെ കുടഞ്ഞെറിഞ്ഞ്‌ 
കടും ചായങ്ങൾ എടുത്തണിഞ്ഞത് ...

(Image: Nomad)

1 comment:

  1. പിടി കിട്ടിയില്ല. :(

    ഉപേക്ഷിച്ച കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിലേക്കുള്ള ജാതകപൊരുത്തം ആണെന്നു ഒരൂഹം..

    ReplyDelete