Monday, December 6, 2010

അര്‍ദ്ധവൃത്തം

കണ്ടുമുട്ടലുകള്‍ക്ക് ചാര നിറമായിരുന്നു,
അവനിഷ്ടം വെളുപ്പ്‌,
അവള്‍ക്കു കറുപ്പ്;

ചിന്തകളിലായിരുന്നു ലയനം,
അവന്‍ നിശബ്ദതയെ പ്രണയിച്ചപ്പോള്‍
അവള്‍ പറയാതെ പറഞ്ഞു കൊണ്ടിരുന്നു;

പെയ്തൊഴിഞ്ഞ സന്ധ്യയില്‍ കടവാവലുകള്‍ തലയ്ക്കു മീതെ പറന്നു,
മഞ്ഞുറഞ്ഞ പുലരിക്കരികെ അവന്‍ ഉണര്‍ന്നു,
രാത്രിയുടെ പഴന്തുണി കെട്ടുകള്‍ക്കിടെ അവളും...

4 comments:

  1. അര്‍ദ്ധവൃത്തം പോലെ
    അര്‍ദ്ധ അര്‍ഥം ഈ കവിതയും

    ReplyDelete
  2. നല്ല ഭാവനയുണ്ട് യാമിനിക്ക്.. പക്ഷെ ഇവിടെ ഈ കവിതയില്‍ ഉള്ളില്‍ ഉണ്ടായിരുന്നത് മുഴുവന്‍ പറയാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു. എഴുത്ത് തുടരുക. നന്നായി എഴുതാന്‍ കഴിയും.

    ReplyDelete
  3. @ Mydreams: കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം

    ReplyDelete
  4. @Manoraj: മിക്ക കുത്തിക്കുറിക്കലുകള്‍ക്കും comment എഴുതിയതിനു നന്ദി. ഇനീം മെച്ചപ്പെടുത്താം

    ReplyDelete