Thursday, March 18, 2010

NO PARKING!!!

ഞാന്‍ പാര്‍ക്കില്‍ പോകാറില്ല ചേച്ചി... കഴിഞ്ഞ ദിവസം ഒരിടത് പോയപ്പോള്‍ ഒരു മൂന്നാം ക്ലാസ്സുകാരി പറഞ്ഞതാണ്‌ ഇത്. ചോദിച്ചപ്പോള്‍ കുട്ടിക്ക് വല്ലാത്ത വിമ്മിഷ്ടം. കയ്യിലുള്ള പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയെങ്കിലും ഞാന്‍ വിട്ടില്യ. വീണ്ടും ചോദിച്ചു. "ഒന്നുമില്ല ചേച്ചി... കൂടുകരോക്കെ വീടിനു മുന്‍പില്‍ തന്നെ ഉള്ളവരാണ്. അത് കൊണ്ടാണ്. -- ഒഴുക്കന്‍ ഇംഗ്ലീഷില്‍ കുട്ടി പറഞ്ഞു.
എന്തോ ഒരു അപകടം മണത്തു.
മെട്രോ നഗരത്തിലെ അത്യാവശ്യം നല്ല posh ആരെയിലാണ് കുട്ടി താമസിക്കുന്നത്. മൂന്നാം ക്ലാസ്സുകാരിയുടെ വീടിന്റെ പിന്നില്‍ തന്നെയാണ് പാര്‍ക്ക്‌. വീട്ടില്‍ നിന്ന് അമ്മയോ അച്ഛനോ വിളിച്ചാല്‍ കേള്‍ക്കാവുന്ന അത്ര അടുത്ത്.
അവധി ദിവസങ്ങളില്‍ മിക്കവാറും കുട്ടി അവിടേക്ക് പോയിരുന്നതുമാണ്. ഇപ്പോഴില്ല.
രണട് ആഴ്ച മുമ്പാണ് നിര്‍ത്തിയത്. കാരണം മറ്റൊന്നുമല്ല. എല്ലാവരും ഉദ്ദേശിക്കുന്നത് തന്നെ.
ഒരു ബൈക്ക് യാത്രികന്‍. വൈകിട്ട് കുളിച്ചു 'സവാരിക്ക്' ഇറങ്ങിയതും മുമ്പില്‍ പെട്ടത് ഈ മൂന്നാം ക്ലാസ്സുകാരി.
വയസ്സൊന്നും നമ്മുടെ 'ഇദ്ദേഹത്തിനു' പ്രശ്നം അല്ലലോ. ചേട്ടന്റെ കണ്ണിനു പെട്ടന്ന് അസുഖം വന്നു. കുട്ടിക്ക് -- മൂന്നാം ക്ലാസ്സുകാരി കുട്ടിക്ക് -- കാര്യം പിടികിട്ടി. ഒന്നും നോക്കാതെ വീടിനുള്ളിലേക്ക് തന്നെ ഓടിക്കയറി. കുറച്ചു കഴിഞ്ഞു പോകാം എന്ന് വിചാരിച്ച്.
അര മണിക്കൂര്‍ കഴിഞ്ഞപ്പോഴും കക്ഷി അവിടെ തന്നെയുണ്ട്. ബൈക്കില്‍ ചാരി.
കുട്ടി പാര്‍ക്കിലേക്ക് ഇറങ്ങി നടന്നു. നമ്മുടെ ചേട്ടനും കൂടെ. ഇത്തവണ കണ്ണിനു മാത്രമായിരുന്നില്ല അസുഖം.
പിന്നീടൊരിക്കലും ആ മൂന്നാം ക്ലാസ്സുകാരി പാര്‍ക്കില്‍ പോയിട്ടില്ല.

4 comments:

  1. similar one I've read a year before in another blog......!

    ReplyDelete
  2. Is it? Thousands (or lakhs) would have experienced the same, I presume!

    ReplyDelete
  3. അതെ...കുട്ടികൾക്ക്...പാർക്കിൽ പൊകാൻ പേടിയാണു...

    ReplyDelete
  4. അസഭ്യം എന്നാല്‍ എന്ത്‌?അവസരോചിതമല്ലാത്ത എന്തും എന്നു ചുരുക്കിപ്പറയാം... അപ്പോള്‍,മേല്‍പ്പറഞ്ഞ കഥാപാത്രത്തെ ഞാന്‍ നാല്‌ തെറി വിളിച്ചാല്‍,അത്‌ അസഭ്യമാവില്ല എന്നു കണക്കാക്കാം ... പക്ഷെ,ഈ ബ്ളോഗ്‌ വായിക്കാന്‍ പോകുന്ന മറ്റുള്ളവരെ ഓര്‍ത്ത്‌ മൌനം പാലിക്കുന്നു. അമര്‍ഷം ഒടുങ്ങാതിരിക്കട്ടെ...

    ReplyDelete