അവനിഷ്ടം വെളുപ്പ്,
അവള്‍ക്കു കറുപ്പ്;
ചിന്തകളിലായിരുന്നു ലയനം,
അവന്‍ നിശബ്ദതയെ പ്രണയിച്ചപ്പോള്‍
അവള്‍ പറയാതെ പറഞ്ഞു കൊണ്ടിരുന്നു;
പെയ്തൊഴിഞ്ഞ സന്ധ്യയില്‍ കടവാവലുകള്‍ തലയ്ക്കു മീതെ പറന്നു,
മഞ്ഞുറഞ്ഞ പുലരിക്കരികെ അവന്‍ ഉണര്‍ന്നു,
രാത്രിയുടെ പഴന്തുണി കെട്ടുകള്‍ക്കിടെ അവളും...
അര്‍ദ്ധവൃത്തം പോലെ
ReplyDeleteഅര്‍ദ്ധ അര്‍ഥം ഈ കവിതയും
നല്ല ഭാവനയുണ്ട് യാമിനിക്ക്.. പക്ഷെ ഇവിടെ ഈ കവിതയില്‍ ഉള്ളില്‍ ഉണ്ടായിരുന്നത് മുഴുവന്‍ പറയാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു. എഴുത്ത് തുടരുക. നന്നായി എഴുതാന്‍ കഴിയും.
ReplyDelete@ Mydreams: കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം
ReplyDelete@Manoraj: മിക്ക കുത്തിക്കുറിക്കലുകള്‍ക്കും comment എഴുതിയതിനു നന്ദി. ഇനീം മെച്ചപ്പെടുത്താം
ReplyDelete