ആശപൂര്‍ണ ദേവിയുടെ ഈ പുസ്തകം ചെറിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് കയ്യില്‍ വെച്ചു തന്നപ്പോള്‍ ഒരു തരി പോലും വിറക്കുന്നുണ്ടായിരുന്നില്ല. അതിനു കാരണം ഒരു മൂന്നു വാക്കുള്ള sentence ആണ്. അതായത് She meant it. (സത്യ മിടുക്കിയാ, വായിച്ചു നോക്കു എന്നും പറഞ്ഞിരുന്നു.)
സിനിമയെ പ്രണയിക്കുന്ന ഒരു അടുത്ത കൂട്ടുകാരിയുടെ ബ്ലോഗ് പേരും ദേ, ഇത് തന്നെ ആണ്. --പ്രഥമപ്രതിശ്രുതി.
പിന്നെ, കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കിലും അടുത്ത് പിടിച്ചിരുത്തി കഥകള്‍ തലയില്‍ കയറ്റി തന്ന അമ്മ. കേള്‍ക്കാന്‍ മടി കാട്ടിയാലും ചിലപ്പോള്‍ വായുവിനോട് കഥ പറഞ്ഞിരുന്നു അമ്മ. അതെങ്ങനെയോ പറന്നു പറന്നു എത്തിയതാകും മനസ്സില്‍. സാധ്യത ഇല്ലാതില്ല.
മാധ്യമ പ്രവര്‍ത്തനത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും തുടര്‍ന്ന പുസ്തക വായന (അടുത്ത സുഹൃത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജാഡ വായന) യിലേക്ക് (രണ്ടാം) തുടക്കമായതും പ്രഥമപ്രതിശ്രുതി.
പാട്ടിലെ ശ്രുതി പോലെ, പിഴക്കാതെ എവിടെയോ പിടിച്ചു കയറി.
ചെറിയമ്മ രണ്ടും കല്പിച്ചു തന്നെ ആയിരുന്നു. മുന്‍പ് പറഞ്ഞത് പോലെ She meant it. വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മ പിടിച്ചിരുത്തി കഥ പറഞ്ഞു തന്ന അതേ feeling. പിന്നെ കേട്ടതെങ്കിലും വീണ്ടും വീണ്ടും കഥകള്‍ കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന അമ്മാമിയുടെ കഥ പറച്ചില്‍ രീതി.
കഥകള്‍ പോലെ തന്നെ ആ feeling വായുവില്‍ തെളിഞ്ഞു നില്‍ക്കുകയാകും. ശ്രുതിശുദ്ധമായി...
ഇപ്പോഴാണ് ആരോ പറഞ്ഞത്, അമ്മമാരുടെ ദിനം (Mothers' Day) രണ്ടു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നുവത്രേ.
PS: ആശ പൂര്‍ണ ദേവിയുടെ ബംഗാളി നോവല്‍ പ്രഥമപ്രതിശ്രുതിയിലെ പ്രധാന കഥാപാത്രമാണ് സത്യ
അമ്മാമാരാണു കഥ പറച്ചിലുകാരെ സ്ര്‍ഷ്ടിക്കുന്നത്. ഞവരക്കല്‍ ദേവകിയമ്മ കഥ പറഞ്ഞു പറഞ്ഞു കഥാകാരനാക്കിയ പത്മരാജനെ ഒാര്‍ക്കുമല്ലോ.....
ReplyDeleteഅതെ ശരിയാണ് നവീന്‍...
ReplyDelete@@
ReplyDeleteഉള്ളിലുള്ളത് അതുപോലെ പ്രതിഫലിപ്പിക്കാനുള്ള കരുത്തുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
(ബ്ലോഗിന്റെ ടൈറ്റില്‍ഫോട്ടോ ഒരുപാട് സത്യങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നുണ്ട്. അതോണ്ടാ ഈ ആശംസ)
**
please remove word veri..! pleeeeeeees
Thanks kannooran. :)
ReplyDeletepradhamaprathisruthi njan kazhinja masam vaayichu..suvarnnalatha,adarsh hindu hotel,aparajithan, bakulinte katha..okke vayichu..
ReplyDeleteentem amma thanne okke karanam!!
great to know that mathooran. :)
ReplyDelete