വാക്കുകളുടെ വക്കുകള്‍ പൊട്ടിയുടഞ്ഞു
നിന്നിലെക്കാഞ്ഞു നിന്ന അകൌസ്റ്റിക് ഗിറ്റാര്‍
ആദ്യമായ് '*റിഥം ഡിവൈന്‍ ' പാടി...
കണ്ണില്‍ കുത്തിയിറങ്ങുന്ന നിയോണ്‍ ബള്‍ബുകള്‍
അവയ്ക്ക് കുറുകെ ഭ്രാന്തന്‍ കടല്‍,
ഇമ വേഗത്തിലത് ഏറ്റു പാടി:
" നനഞ്ഞലിഞ്ഞു അടര്‍ന്നു വീഴാം ,
ഈ ഗിറ്റാറിന്‍ അകക്കണ്ണിലൂടെ,
വീ വാ ലാ മ്യൂസിക്കാ,
വീ വാ ലാ മ്യൂസിക്കാ... "
ഉറയുരിഞ്ഞ പ്രഭാതം,
ഭ്രാന്തിന്‍റെ ശേഷിപ്പുകള്‍ തേടി,
വര്‍ണ ബലൂണുകള്‍ തിരഞ്ഞു...
മരപ്പെയ്ത്തില്‍ പൊട്ടിയൊഴുകിയ വരികള്‍
ഇനിയൊന്നാദ്യമായ് പാടി:
"റിഥം ഡിവൈന്‍...
വീ വാ ലാ മ്യൂസിക്കാ... "
(* സ്പാനിഷ് ഗായകന്‍ എന്റിക് ഇഗ്ലേഷ്യസിന്റെ പ്രശസ്തമായ പാട്ട്.)
PIC COURTESY: NGC
ആദ്യമായ് '*റിഥം ഡിവൈന്‍ ' പാടി...
കണ്ണില്‍ കുത്തിയിറങ്ങുന്ന നിയോണ്‍ ബള്‍ബുകള്‍
അവയ്ക്ക് കുറുകെ ഭ്രാന്തന്‍ കടല്‍,
ഇമ വേഗത്തിലത് ഏറ്റു പാടി:
" നനഞ്ഞലിഞ്ഞു അടര്‍ന്നു വീഴാം ,
ഈ ഗിറ്റാറിന്‍ അകക്കണ്ണിലൂടെ,
വീ വാ ലാ മ്യൂസിക്കാ,
വീ വാ ലാ മ്യൂസിക്കാ... "
ഉറയുരിഞ്ഞ പ്രഭാതം,
ഭ്രാന്തിന്‍റെ ശേഷിപ്പുകള്‍ തേടി,
വര്‍ണ ബലൂണുകള്‍ തിരഞ്ഞു...
മരപ്പെയ്ത്തില്‍ പൊട്ടിയൊഴുകിയ വരികള്‍
ഇനിയൊന്നാദ്യമായ് പാടി:
"റിഥം ഡിവൈന്‍...
വീ വാ ലാ മ്യൂസിക്കാ... "
(* സ്പാനിഷ് ഗായകന്‍ എന്റിക് ഇഗ്ലേഷ്യസിന്റെ പ്രശസ്തമായ പാട്ട്.)
PIC COURTESY: NGC
No comments:
Post a Comment