Tuesday, October 14, 2014

ഇന്ത്യയെ കണ്ടെത്തൽ

നംദഫ* ഉദ്യാനത്തിൽ  നിന്ന് ഇന്ത്യ കണ്ടു തുടങ്ങാമെന്നും പറഞ്ഞു പോയതാണ്,
വഴിയിൽ വെച്ച് കണ്ടു മുട്ടിയാൽ ഒരു ചിരിയിൽ കുശലം ഒതുക്കുമെന്നും പറഞ്ഞിരുന്നതാണ്.
വേഴാമ്പൽ ഉത്സവം* കണ്ട്  വരുമ്പോൾ ഒരു പൊൻ തൂവൽ തലയിൽ ചൂടിക്കാം എന്നും പറഞ്ഞിരുന്നു.
വാക്കല്ലേ,
ഇമവേഗത്തിൽ മാറ്റി കളയാവുന്നതല്ലേ ...
ചിറാപുഞ്ചിയിലേ മഴ കാണാനാണ് പിന്നെ പോയത്.
വൈഷ്ണോദേവിയിൽ നിന്ന് കയ്യിൽ കരുതിയ മഞ്ഞ് പോലെ
അത് ഒലിച്ചിറങ്ങി.
കണ്ണിൽ നിന്ന് കടലിലേക്ക്
മഹാപ്രളയം പോലെ
മഴ...
മരപ്പെയ്ത്തും തീർന്നപ്പോൾ
ഇനി പുറകെ വരല്ലേയെന്നു കെഞ്ചി
താർ മരുഭൂമിയിലെ മണൽ തരികളെത്തി.
വിരാർ ലോക്കലിന്റെ ഇരട്ടി വേഗത്തിൽ തിരിഞ്ഞോടി.
ഊടുവഴി കടന്ന് എത്തിപെട്ടത്
മധുര മീനാക്ഷിയുടെ ഇടനാഴിക്കരികിൽ...
'ഇനിയും മുന്നോട്ട് നടക്കൂ' എന്ന് മദിപ്പിചു കൊണ്ട്
മുന്നിൽ ധനുഷ്കോടിയിലെ മുനമ്പ്.
കണ്ണടച്ച് നടന്ന് നീങ്ങിയപ്പോൾ മുന്നിൽ കണ്ടത്
രായിരനെല്ലൂർ മല.
ഓർമ്മക്കും മറവിക്കുമിടയിലെ ഏതോ ഉന്മാദത്തിരയിൽ
തെക്കേ മുനമ്പിലിരുന്നു തിരകൾ എണ്ണുമ്പോൾ ആണ്
ഓർത്തെടുത്തിട്ടും മറന്നു പോയ സ്ഥലത്ത്
ആ ഭൂപടം 
മറന്നു വെച്ച കാര്യം ഞാൻ ഓർത്തു പോയത്.

Image: Thulasi Kakkat or Thulasi on Instagram
PS: * Namdapha National Park
       * Hornbill festival

3 comments:

  1. ലോകത്തെ തന്നെ കണ്ട് എത്താമാരുന്നു. ഭൂപടമല്ലേ, ചെലവ് ഇല്ലല്ലോ.....ഞാന്‍ ആണേല്‍ വെറുതെ കേരളത്തില്‍ നിന്നും തെക്കേ മുനമ്പ് (എന്ന് പറയുമ്പോ ആ പറഞ്ഞ കോടി അല്ല) അങ്ങ് അന്റാര്‍ട്ടിക്ക.....പിന്നെ വടക്കേ മുനമ്പ്, പിന്നെ ലാസ് വെഗാസ് , പിന്നെ സഹാറ മരുഭൂമി, ആമസോണ്‍ കാടുകള്‍, കിഴക്ക് ജപ്പാന്‍ അങ്ങനെ ഒക്കെ അങ്ങ് പോയേനെ.....ഇത് ഒരു മാതിരി ഭൂപടത്തെ കളിയാക്കുന്ന പോലെയായി യാത്ര.....പിന്നെ ലേശം അമ്നീഷ്യയും ഉണ്ടല്ലേ...ലേഖിക വെറുതെ മറക്കുന്നു, വെറുതെ ഓര്‍ക്കുന്നു.

    പക്ഷെ കൊള്ളാം, കിടിലം ആയിട്ടുണ്ട്. ടമാര്‍ പടാര്‍!

    ReplyDelete
  2. Thanks Joseph.. I appreciate your comments. ;)

    ReplyDelete