Monday, January 24, 2011

Traffic -- ട്രാഫിക്‌


ബട്ടര്‍ഫ്ലൈ  ഇഫെക്റ്റ്  (Butterfly Effect) എന്നൊരു സംജ്ഞ യുണ്ട് ചാവോസ് (Chaos) തിയറിയില്‍. അതായത് ഈ ലോകത്തെ ഓരോ ചെറിയ ചലനങ്ങളും ഈ ലോകത്തിലെ തന്നെ മറ്റു ഭീമന്‍ വസ്തുക്കളുടെ ചലനങ്ങളെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുമത്രേ. അത് പോലെ ലോകത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്നു വെറും ആറടി ദൂരത്തിലാണത്രെ സ്ഥിതി ചെയ്യുന്നത്. സിക്സ് ഡിഗ്രീസ് ഓഫ് സെപരെഷന്‍ (Six Degrees of Separation) എന്ന ഈ മനശാസ്ത്ര സംജ്ഞപ്രകാരം എല്ലാവരും എല്ലാവരാലും എങ്ങനെയോ ബന്ധപ്പെട്ടിരിക്കുന്നു. രാജേഷ്‌ പിള്ള സംവിധാനം ചെയ്ത് കഴിഞ്ഞ ആഴ്ച ഇറങ്ങിയ  ട്രാഫിക്‌ എന്ന സിനിമ അടിസ്ഥാനമാകിയിരിക്കുന്നതും ഇവ ആസ്പദമാക്കിയാണെന്ന്  പറയാം.
ഒരു ട്രാഫിക്‌ ഐലന്‍ഡില്‍ തുടങ്ങുന്ന സിനിമയുടെ ഗതി-വിഗതിയില്‍ ഒരിക്കലും കണ്ടു മുട്ടാത്ത (കണ്ടു മുട്ടാനിടയില്ലാത്ത്ത) നിരവധി പേര്‍ കണ്ടു മുട്ടുന്നു. ഒരാളുടെ ജീവിതത്തില്‍ മറ്റൊരാള്‍ പ്രധാന പങ്കു വഹിക്കുന്നു. ട്രാഫിക്‌ ഐലന്‍ഡില്‍ ഒരാള്‍ക്ക്‌ സംഭവിച്ച പിഴവ് (നന്മ) മറ്റൊരാളെ ബാധിക്കുന്നു.
ഫേസ് ബുക്ക്‌, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളുടെ പ്രവര്‍ത്തനം തന്നെയാണ് ഇവക്കും. സുഹൃത്തുക്കളുടെ സുഹൃത്തുക്കളും ആയി നമ്മള്‍ ബന്ധം സ്ഥാപിച്ച് അതൊരു മനുഷ്യ ചങ്ങല ആകുന്നു. അവ എങ്ങനെയോ നമ്മളെ ബാധിക്കുന്നതിന്റെ ഭിന്ന രൂപം  പോലെയാണിത്.
സിനിമയുടെ ട്രീറ്റ്മെന്റ്  തന്നെയാണ് പ്ലസ്‌ പോയിന്റ്‌. മണി രത്നം (ആയുധ എഴുത്ത് , യുവ), ലാല്‍ ജോസ് (ക്ലാസ്സ്‌ മേറ്റ്സ് -- ഒരു പരിധി വരെ) എന്നിവര്‍ പരീക്ഷിച്ച തരത്തിലുള്ള സിനിമ ആഖ്യാനമാണിതില്‍. എന്നാല്‍  മലയാളത്തില്‍ ഇത്തരത്തില്‍ ഇതാദ്യമാണെന്ന് തോന്നുന്നു.
എന്‍റെ വീട് അപ്പൂന്റെം, നോട്ട് ബുക്ക്‌ തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയ ബോബി-സഞ്ജയ്‌ ടീമാണ് ട്രാഫിക്‌ എഴുതിയിരിക്കുന്നത്. തിരക്കഥയുടെ crispiness ആണ് ഇതിന്റെ ആധാര ശില.
സിനിമയെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ സൈബര്‍ ലോകത്തും അല്ലാതെയും നടക്കുന്നുണ്ട്. ജാതി മുതല്‍ സദാചാരം വരെ നീളുന്ന ആരോഗ്യപരവും അനരോഗ്യപരവുമായ ചര്‍ച്ചകള്‍. 'എന്തിനീ കഥാപാത്രം' എന്ന് തോന്നുന്നിടത്ത്‌ ആ കഥാപാത്രത്തിന് പ്രത്യേക മാനം കൈ വരുകയും അയാള്‍ തിരക്കഥയുമായി പലപ്പോഴും ഇഴുകിച്ചേരുകയും ചെയ്യുന്നുണ്ട്.  ജാതിപരമായ വ്യാഖ്യാനങ്ങള്‍ തിരക്കഥയുടെ ചിലയിടങ്ങളിലെങ്കിലും വന്നു പെട്ടതിനെ ഇവിടെ മറക്കാന്‍ ശ്രമിക്കുന്നു. പക്ഷെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകത പോലും ട്രീറ്റ് മെന്റിലെ വ്യതസ്തത  മൂലം കാണുന്നവര്‍ മറക്കാനിടയുണ്ട്.
എന്തായാലും Happy viewing! (കാണാന്‍ പോകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ) 

4 comments:

  1. good attempt.
    but America was not invented by Christopher Columbus.
    Talk to sanjai ; he is just following and updating i.v.sasi of ninteen eightees !
    always historicize yamini!
    america veedum veedum kandupidikkunnathenthina !
    ahahahahhahahaha

    ReplyDelete
  2. Thank you Premchandettan.
    Shall strive to write better with transparency and effectiveness, for sure.
    And will definitely find ways to discover things all over again. :)

    ReplyDelete
  3. വിലയിരുത്തല്‍ നന്നായി..
    ഞാന്‍ ട്രാഫിക്‌ കണ്ടിരുന്നു.
    നല്ല ചിത്രം , ഘടനയിലും ആഖ്യാനത്തിലും..
    പരസ്പരം തിരിച്ചറിയാത്ത കുറെ പേര്‍...
    അവരെ പരസ്പരം കൂട്ടി ചേര്‍ക്കുന്ന യാത്ര...
    ഒരു തരത്തില്‍ കേരള കഫെ യില്‍ നാം കണ്ട അതെ കൂടിച്ചേരല്‍....
    താര ഭാരങ്ങള്‍ ഇല്ലാതെ തന്നെ നല്ല രീതിയില്‍ കഥ പറഞ്ഞ രാജേഷ്‌ പിള്ളയും ബോബി - സന്ജെയുംഅഭിനന്ദനമര്‍ഹിക്കുന്നു ...

    ReplyDelete