Sunday, February 13, 2011

Lust for Life -- ലസ്റ്റ് ഫോര്‍ ലൈഫ്

കണ്ണാടിക്കു വീണ്ടുമൊരു മോഹം;
തട്ടിത്തകര്‍ന്ന വെള്ളി വെളിച്ചത്തെ
മഴവില്ലുമായി ഇഴ ചേര്‍ക്കാന്‍,
പൂ വിരിയുന്ന ശബ്ദത്തെ
നിന്‍റെ സ്വരമായി അളന്നെടുക്കാന്‍,
നരച്ച കാഴ്ചയില്‍ തിളങ്ങിയ കണ്ണുകളെ
പെയ്തൊഴിഞ്ഞ ആകാശമായി കണ്ടു നില്‍ക്കാന്‍,
മറന്ന പാട്ടുകളെ
കേള്‍ക്കാത്ത സംഗീതമായി മാറ്റിയെഴുതാന്‍,
ഒടുവില്‍,
വാക്കുകള്‍ തകര്‍ത്തെറിഞ്ഞു
ജീവിതത്തെ കാമിക്കുവാന്‍
കണ്ണാടിക്കൊരു മോഹം ...
... ഒടുവിലൊരു മോഹം.

10 comments:

  1. ചില മോഹങ്ങള്‍ മോഹങ്ങളായി തന്നെ ഇരിക്കുമല്ലോ !

    ReplyDelete
  2. ഒടുവില്‍,
    വാക്കുകള്‍ തകര്‍ത്തെറിഞ്ഞു
    ജീവിതത്തെ കാമിക്കുവാന്‍
    കണ്ണാടിക്കൊരു മോഹം ...
    ... ഒടുവിലൊരു മോഹം....


    എല്ലാവിധ ആശംസകളും!!

    ReplyDelete
  3. @Sreejith: Vincent Vangogh's starry nights

    ReplyDelete