"എനിക്ക് നിന്‍റെ കൂട്ടുകാരനാകണം "
വാക്കിനൊപ്പം വിളറിയ ചിരി ഒട്ടിച്ചു ചേര്‍ത്ത്,
കണ്ണില്‍ നോക്കാതെ
നീ പറഞ്ഞു:
"നമുക്ക് ജീവിതാവസാനം വരെ കൂട്ടുകാരാകാം "
നിന്‍റെ *വാട്സ് ആപ്പില്‍
എന്‍റെ സമയം നിശ്ചലമായി...
എന്‍റെ മറുപടി
നിന്‍റെ ബ്ലാക്ക്‌ബെറിയില്‍ നിറഞ്ഞു കത്തി
ഒരു നുള്ള് കാല്പനികത,
ഒരു കുടന്ന ചെമ്പകപ്പൂക്കള്‍
കടലോളം സ്വപ്നങ്ങളും...
ഉണര്‍ന്നെണീറ്റ നീ വീണ്ടുമൊന്നു ചിരിച്ചു,
പിന്നെ,
തിരയാഴങ്ങളുടെ മുനമ്പ് കടന്ന്
എന്‍റെ കണ്ണിന്‍റെ പച്ചയെ പുണര്‍ന്നു...
" നമുക്കിനി കൂട്ടുകാരാകാം,
വെറും കൂട്ടുകാര്‍..."
(* - ഒരു ചാറ്റ് അപ്ലിക്കേഷന്‍)
എനിക്കു ഏറ്റവും അധികം ഇഷ്ട്ടപ്പെടത്ത് ഈ കവിത ആണ് ...
ReplyDeleteമനോഹരം ....
Thank you Ravi...
ReplyDelete