Monday, April 1, 2013

സദയം, ഇതാ... (ഒരു പുനർ വായന )


മോഹന്‍ലാല്‍ സിനിമയില്‍ മരിക്കുകയോ? അങ്ങനൊന്നുണ്ടാവില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നത് കൊണ്ടാകും ഇത് തകിടം മറിക്കുന്ന 1992ല്‍ പുറത്തിറങ്ങിയ 'സദയം' സിനിമയുടെ അവസാന ഭാഗം അന്ന മേളം തീയറ്ററില്‍ ഇരുന്ന് കാണാതിരുന്നതും. തൊട്ടടുത്തിരുന്ന അച്ഛന്‍ കുറെ കളിയാക്കി ചിരിച്ചെങ്കിലും കാണാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. "കുട്ടീ അത് സിനിമയിലല്ലേ" എന്ന പറഞ്ഞാലും കയ്യ് മുഖത്ത് നിന്ന എടുക്കാന്‍ വല്ലാത്ത പേടിയായിരുന്നു. അഭിനയിക്കുന്നത് മോഹന്‍ലാലല്ലേ. മോഹന്‍ലാലിന് ഒന്നും പറ്റാന്‍ പാടില്ല. അങ്ങനെയാണെങ്കിലേ പറ്റൂ എന്ന സംവിധായകനോട് പറയാന്‍ പറ്റില്ലല്ലോ. 
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം സദയം എന്ന സിനിമ ടിവിയില്‍ വീണ്ടു കണ്ടപ്പോള്‍ അന്നല്ല ഇന്നും അത് പൂര്‍ണമായി കാണാന്‍ പറ്റുമോ എന്ന കാര്യത്തില്‍ വലിയ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. സിനിമ കണ്ട ശേഷം ഗംഭീര സിനിമാ സെന്‍സും നല്ലൊരു തിരക്കഥാകൃത്തുമായ സുഹൃത്തിനെ വിളിച്ചു. നല്ലതും cult വിഭാഗത്തില്‍ പെടുത്താവുന്നതുമായ സിനിമകള്‍ളുെടയെല്ലാം ending happy ആകണമെന്നില്ല എന്നായിരുന്നു അയാളുടെ ആശ്വാസ വാക്ക്. ഓ പിന്നെ വലിയ തത്വജ്ഞാനി. നമ്മുടെ വിഷമം നമുക്കല്ലേ അറിയൂ. പക്ഷെ അയാള്‍ പറഞ്ഞതാണ് സത്യം. 
സദയം ഒരു cult film ആണ്. 
1992ല്‍ പുറത്തിറങ്ങിയ എം.ടി. വാസുദേവന്‍ നായര്‍-മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ ഉണ്ടായി 'സദയം' എന്ന സിനിമ ഈ 2013ല്‍ ഒരിക്കല്‍ കൂടി കാണുമ്പോള്‍ എം. ടി വാസുദേവന്‍ നായരുടെ ക്രാഫ്‌ററിനു മുന്നിലാണോ മോഹന്‍ലാലിന്റെ 'മൈന്യൂട്ട്-ഡീറ്റെയില്ഡ്' അഭിനയത്തിനു മുന്നിലാണോ അതോ സിബി മലയിലിന്റെ സംവിധാന ചാതുരിയിലാണോ ഇനി ഇതൊന്നുമല്ലാത്ത മറ്റെന്തിനെയോ ആണോ നമിക്കേണ്ടതെന്ന് ഇപ്പോഴും സംശയിച്ചു പോകുന്നു.
script അല്ലെങ്കില്‍ screenplay ക്ക് ഒരു ടെക്‌സറ്റ് ബുക്ക എന്ന പോലെയാണ് ഈ സിനിമ്‌യിലെ ഓരോ സീനുകളും എന്ന ചിലപ്പോഴൊക്കെ തോന്നിപ്പോയി. അങ്ങനെയല്ലേ എന്നറിയാന്‍ മററൊരു സുഹൃത്തിനെ വിളിച്ചപ്പോള്‍ ''നീ എം. ടിയുടെ 'ഉത്തരം' എന്ന സിനിമ കൂടി കണ്ടു  നോക്ക്' എന്നാണയാള്‍ പറഞ്ഞത്. 'ഉത്തര'വും craft wise ഗംഭീരമാണെങ്കിലും സദയം cult ആകുന്നത് മുമ്പ പറഞ്ഞ മൂന്ന പേരുടെ സംഗമത്തിലാണെന്ന് തോന്നുന്നു. script  ആണ് താരം എന്ന തോന്നുന്നിടത്ത് മോഹന്‍ലാല്‍ തകര്‍ത്തഭിനയിക്കുകയും മോഹന്‍ലാല്‍ ജയിലില്‍ ഇരിക്കുമ്പോള്‍ കാണിച്ച ആ ഭാവം എങ്ങനെ സാധിച്ചു എന്ന തോന്നുമ്പോള്‍ സംവിധായകന്‍ അതി വൈദഗ്ധ്യത്തോടെ ഇടയില്‍ കയറുകയും ചെയ്യുന്ന ഒരു പ്രത്യേകതരം പരസ്പര പൂരകമായ situation ആണ് സദയത്തിൻറെ  crux.
എം.ടിയുടെ script-ല്‍ (tight ആയ  script എന്നു തന്നെ പറയണം) loopholesന് സാധ്യതകളേയില്ല. പെറ്റമ്മ വഴി പിഴച്ച പോയതിന്റെ അപമാനഭാരത്താല്‍ ജീവിക്കുന്ന സത്യനാഥന് ചിത്രത്തിലുടനീളം അതിന്റെ shadeഉകള്‍ എം. ടി. കൊടുത്തിരിക്കുന്നു. അങ്ങനെ തിരക്കഥ എഴുതാന്‍ മറ്റാര്‍ക്കെങ്കിലും പറ്റുമോ എന്ന കാര്യം സംശയമാണ്. 
മോഹന്‍ലാല്‍ എന്ന നടനെ വിദ്യാര്‍ഥികളോ മറ്റോ പഠന വിധേയമാക്കുകയാണെങ്കില്‍ ഈ ചിത്രത്തിലെ അവസ്ഥാ സങ്കേതങ്ങള്‍ക്ക് ഏറ്റവുമാദ്യത്തെ preference ഉണ്ടാകും . മരിക്കാന്‍ പോകുന്ന സത്യനാഥനോട് രാത്രി പ്രത്യേകിച്ച എന്തെങ്കിലും ഭക്ഷണം വേണോ എന്ന് ജയിലര്‍ ചോദിക്കുമ്പോള്‍ ഒന്നും വേണ്ട എന്ന് അദ്ദേഹം പറയുന്നു. പ്രതികാര ബുദ്ധിയോടെ മറ്റെന്തോ പ്രതീക്ഷിച്ച് നില്‍ക്കുന്ന തിലകന്റെ മുഖത്തേക്ക് ആര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഭാവം സന്നിവേശിപ്പിക്കുകയാണ് മോഹന്‍ലാല്‍ ഈ സീനില്‍ ചെയ്യുന്നത്. open ending പോലെ open expression പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നു.
സിനിമകള്‍ എന്തു കൊണ്ട് cult വിഭാഗത്തില്‍പ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിപ്പോകേണ്ട കാര്യമില്ല. കാരണം എം. ടി. വാസുദേവന്‍ നായരും മോഹന്‍ലാലും സിബി മലയിലും ഇപ്പോഴും നമുക്കിടയില്‍ത്തന്നെയുണ്ട്. cult figures ആയിത്തന്നെ... സദയം...


18 comments:

  1. വടക്കൻ വീരഗാഥയിലേത് പോലെ പറഞ്ഞ് നടക്കാൻ പറ്റിയ ഒരു കൂട്ടം ഡയലോഗുകൾ കൊണ്ട് നിറഞ്ഞതാണ് സദയത്തിന്റെ സ്ക്രിപ്റ്റ്. കൊലപാതകങ്ങൾ കാണിക്കുന്നു, അതും മൈനേർസിന്റേത് എന്ന ഒറ്റക്കാരണത്താലാണ് അക്കൊല്ലത്തെ അവാർഡുകൾ പലതും സദയത്തിന് കിട്ടാതെ പോയത്. ഒന്നേമുക്കാൽ സിനിമയായിരുന്നു അത്. എപ്പോൾ കാണിച്ചാലും ഒന്നൂടെ ഇരുന്ന് കാണാൻ ഞാൻ റെഡിയാണ്.

    ReplyDelete
  2. സിനിമ ഒട്ടും കാണാത്ത എനിക്ക് ഇത് വായിച്ചപ്പോൾ "സദയം" ഒന്ന് കാണണം എന്ന് തോന്നുന്നുണ്ട്‌ .
    എനിക്കുപ്പോഴും മനസ്സിലാവാത്ത ഒന്ന് : "എന്താണു സിനിമയിലെ അഭിനയം" ..
    മിക്കവാറും അത് ഡയലോഗിന്റെ ഭംഗിയിൽ ഒതുങ്ങി കൂടുന്ന ഒന്നല്ലേ ?

    കഥകളി മാത്രം കണ്ടു ശീലിച്ച എന്റെ "നോക്കിക്കാണു " ന്നതിന്റെ പ്രശ്നമാവാം അത്

    ReplyDelete
  3. haunting എന്ന് പറയാൻ കഴിയുന്ന അപൂർവം സിനിമകളിൽ ഒന്നാണ് സദയം ...... വളരെ നല്ല റിവ്യൂ ... ഈ ഗാനത്തിൽ പെടുത്താവുന്ന വേറെ ഒന്ന് MT ഹരിഹരാൻ മമ്മൂട്ടി ടീമിന്റെ സുകൃതം ആണ് ..
    off ദി ടോപ്പിക്ക് : പണ്ട് പ്രീ ഡിഗ്രിക്ക് പതിപ്പിച്ച ഒരു അധ്യാപകന്റെ വാക്കുകള ഓര്മ വരുന്നു " നന്മയുടെ തോൽവി മാത്രമേ ആസ്വാദകനെ ചിന്തിക്കാൻ പ്രേരിപ്പിക്കാരുള്ളൂ ".

    ReplyDelete
  4. @arupuru: വളരെ അധികം ചര്ച്ച ചെയ്യാവുന്ന ഒരു പോയിന്റ്‌ ആണ് അങ്ങ് പരഞ്ഞത്. കഥകളിയിൽ കൂടുതലും ആംഗിക അഭിനയം ആണെന്ന് തൊന്നുന്നു. സിനിമയിൽ ഇത് പല തലത്തിൽ വരുന്നുന്ദ്. പക്ഷെ കഥകളിയിലെ അഭിനയ സാദ്ധ്യതകൾ അപാരവുമാണ് . ഇവ രണ്ടും തമ്മിൽ ഒരു താരതമ്യം പ്രസക്തമാണോ എന്ന കാര്യത്തിൽ ഉറപ്പില്ല ..

    ReplyDelete
  5. നന്ദി അനൂപേട്ടാ .. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും... സുകൃതവും ഈ ഗണത്തിൽ പെടുത്താം . മുംബ് പറഞ്ഞ പൊലെ. മരണം ഇത്രയധികം ഭ്രമിപ്പിക്കുന്നതാണോ എന്ന് തോന്നും സുകൃതം കണ്ടാൽ... ഓഫ്‌ ദി ടോപ്പിക്ക് അല്ല ഓണ്‍ ദി ടോപ്പിക്ക് തന്നെ... :)

    ReplyDelete
  6. നിരക്ഷരാൻ: അതെ ശെരിയാണ് . ചില സിനിമകൾ അങ്ങനെയാണ് . HAUNTING!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. പഠിക്കുന്ന കാലത്ത് കണ്ടതാണ്. ഒരാഴ്യോളം അതിന്‍്റെ വേദനിപ്പിക്കുന്ന ഒരു തരം ഹാങ് ഓവര്‍ ഉണ്ടായിരുന്നു. റിവ്യൂ കണ്ടപ്പോള്‍ സത്യനാഥനും ജയയും ഡോ. നമ്പ്യാരും ഒക്കെ വീണ്ടും ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു. സിബിമലയലിന്‍്റെ മികച്ച ചിത്രം, ലാലെന്ന അഭിനയപ്രതിഭയുടേയും...

    ReplyDelete